കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഇന്ന് കൊച്ചിയില്‍ നടക്കും.
അന്വേഷണ ഉദ്യോഗസ്ഥരും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുകേശനും യോഗത്തില്‍ പങ്കെടുക്കും.
നിലവില്‍ പതിനൊന്നാം പ്രതിയായ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകും. കൃത്യം നടത്തിയ പള്‍സര്‍ സുനിയെ രണ്ടാം പ്രതിയാകും. കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമോ എന്നതില്‍ ഇന്ന് തീരുമാനമാകും. ബി സന്ധ്യ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.