കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് അന്വേഷണ സംഘം നോട്ടീസ് അയച്ചു.
തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
നിലവില്‍ അപ്പുണ്ണി ഒളിവിലാണ്.
ഇയാള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.