എറണാകുളം: സർക്കാർ അതിജീവിതക്കൊപ്പം തന്നെയാണെന്നും നടി കോടതിയെ സമീപിക്കാനിടയായ സാഹചര്യം അറിയില്ലയെന്നും മന്ത്രി പി രാജീവ് .സർക്കാർ നിലപാട് വ്യക്തമാണെന്നും അതിജീവിതയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ എന്നും സ്വീകരിച്ചതെന്നും കോടതിയിൽ പോകുക എന്നനത് അവരുടെ സ്വാതന്ത്ര്യമാണെന്നും മന്ത്രി പറഞ്ഞു.
സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ അതിജീവിത കൊടുത്ത പരാതി നാളെ കോടതി പരിഗണിക്കും.തുടരന്വേഷണം പാതി വഴിയിൽ അവസാനിപ്പിക്കാനും അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും രാഷ്ട്രീയ ഉന്നതർ അന്വേഷണ ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തുന്നു എന്നതാണ് ഹർജിയിലെ ആരോപണം.