അന്നും ഇന്നും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ പ്രിയ നടിയാണ് ഭാവന. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ ഒരു വെളിപ്പെടുത്തലുമായാണ് രംഗത്തെത്തിയിരിക്കുന്നത്.
തന്റെ പേരില്‍ ഫെയ്‌സ്ബുക്കില്‍ സജീവമായിരിക്കുന്ന പേജിനെതിരെയാണ് താരം പ്രതികരിച്ചത്. തനിക്ക് സ്വന്തമായി ഫെയ്‌സ്ബുക്ക് പേജില്ലെന്നും തന്റെ പേരില്‍ മറ്റാരോ ആണ് അത് ഉപയോഗിക്കുന്നതെന്നും ഭാവന പറയുന്നു. ദയവ് ചെയ്ത് എല്ലാവരുംഈ പേജ് റിപ്പോര്‍ട്ട് ചെയ്യണമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റാഗ്രാമിലാണ് ഭാവന ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്.
വിവാഹത്തിന് ശേഷം ബെംഗളൂരുവിലാണ് ഭാവനയിപ്പോള്‍ താമസിക്കുന്നത്. 2018 ജനുവരിയിലാണ് കന്നഡ നിര്‍മ്മാതാവ് നവീനിനെ ഭാവന വിവാഹം ചെയ്തത്. ഏറെ കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. അതിനിടെ അഭിനയത്തിന് നിന്ന് താരം ഒരു ചെറിയ ഇടവേളയെടുത്തു. സിനിമ മറന്നൊരു ലോകം അസാധ്യമാണെന്നു തോന്നിയപ്പോള്‍ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയും ചെയ്തു. തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്ക് 99ലൂടെ ഗണേഷിന്റെ നായികയായിട്ടായിരുന്നു ഭാവനയുടെ തിരിച്ചുവരവ്. ഇന്‍സ്‌പെക്ടര്‍ വിക്രം, ഭജ്രംഗി 2, ഗോവിന്ദ ഗോവിന്ദ എന്നിവയാണ് ഭാവനയുടെ പുതിയ ചിത്രങ്ങള്‍.