കൊച്ചി: അറസ്റ്റിലായ നടന്‍ ദിലീപിന്റെ പൊലീസ് കസ്റ്റഡി ഒരു ദിവസം കൂടി നീട്ടി. നാളെ വൈകീട്ടു അഞ്ച് മണി വരെയാണ് കസ്റ്റഡി.
നാളെ വൈകുന്നേരം വീണ്ടും കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. ജാമ്യാപേക്ഷയില്‍ നാളെ വിധിപറയും. ദിലീപിനെ രാവിലെ 11 മണിയോടെയാണ് കോടതിയില്‍ ഹാജരാക്കിയത്.
നടിയെ ആക്രമിച്ച വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്താത്തതിനാല്‍ ജാമ്യം നല്‍കരുതെന്ന പൊലീസ് വാദം പരിഗണിച്ചാണ് പൊലീസ് കസ്റ്റഡി നീട്ടിയത്.
രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ദിലീപിനെ കോടതിയില്‍ ഹാജരാക്കുകയും ജാമ്യാപേക്ഷ പരിഗണിക്കുകയും ചെയ്തിരുന്നു.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവിലാണെന്ന സൂചനയും തെളിവെടുപ്പ് ഇനിയും പൂര്‍ത്തികരിക്കുന്നതിനായി ദിലീപിനെ വീണ്ടും മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നും പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നു ദിവസത്തെ കസ്റ്റഡി അപേക്ഷ തള്ളിയ കോടതി ഒരു ദിവസം മാത്രം അനുവദിക്കുകയായിരുന്നു.
ദിലീപിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
നേരത്തെ, ചോദ്യം ചെയ്യലിനായി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട നടനെ ഗൂഢാലോചന നടത്തിയ സ്ഥലങ്ങളില്‍ പൊലീസ് തെളിവെടുപ്പിനായി കഴിഞ്ഞ ദിവസങ്ങളില്‍ എത്തിച്ചിരുന്നു.
ഫോണ്‍രേഖകളുടെ അടിസ്ഥാനത്തിലും മറ്റ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.