ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപിന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും

dileep-1

കൊച്ചി: നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ സര്‍ക്കാറിന്റെ നിലപാട് ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സുരക്ഷിതത്വത്തെ ബാധിക്കും എന്നതിനാല്‍ ദൃശ്യങ്ങള്‍ നല്‍കാനാവില്ല എന്നാവും
ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട്. വിചാരണ നടപടികള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ദിലീപ് ഹൈക്കോടതിയില്‍ ഹരജിയുമായെത്തിയത്.

എന്നാല്‍ വിചാരണ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. പ്രധാന തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കണം, പ്രതിയെന്ന നിലയിലുള്ള നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കണം തുടങ്ങിയവയായിരുന്നു ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യങ്ങള്‍.

Top