കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള അന്വേഷണം റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളിലേക്ക് തിരിയുന്നു.
കൊച്ചിയില്‍ മാത്രം 2006 മുതല്‍ 35 റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ദിലീപ് നടത്തിയിരുന്നതായി അന്വേഷണസംഘം തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും അധികം ഇടപാടുകള്‍ നടന്നത്.
ട്രസ്റ്റുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ദിലീപിന് വന്‍ നിക്ഷേപം ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായുള്ള റിയല്‍ എസ്റ്റേറ്റ് വിവരങ്ങള്‍ പൊലീസ് അന്വേഷിക്കും.
ദിലീപ്,ആക്രമിക്കപ്പെട്ട നടി, മഞ്ജു വാര്യര്‍ എന്നിവരുള്‍പ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നതാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുന്നത്.
നടനുമായി ബന്ധപ്പെട്ട റിയല്‍ എസറ്റേറ്റ് ഇടപാടുകളെ കുറിച്ച് വിവരം നല്കാന് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.