മാധ്യമങ്ങള്‍ ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിറകെയാണ് സഞ്ചരിക്കുന്നത് ; മാമുക്കോയ

കോഴിക്കോട്: കേരളത്തില്‍ അറിയേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ നിരവധി കാര്യങ്ങളുണ്ട്. എന്നാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിറകെയാണ് മാധ്യമങ്ങള്‍ സഞ്ചരിക്കുന്നതെന്ന് നടന്‍ മാമുക്കോയ.

ടാഗോര്‍ ഹാളില്‍ ആരംഭിച്ച അറേബ്യന്‍ ഫ്രെയിംസ് ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയബോധവും സംസ്‌കാരവുമുണ്ടെന്ന് അവകാശപ്പെടുന്ന മലയാളികള്‍ സാംസ്‌കാരികമായി അധ:പതിച്ചു എന്നാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Top