സൗത്ത് ഇന്ത്യൻ താരറാണി കാജൽ അഗർവാൾ വിവാഹിതയാകുന്നു എന്ന വാർത്ത ഇന്നലെയാണ് പുറത്തുവരുന്നത്. താരം തന്നെ ഈ വാർത്ത പുറത്തുവിട്ടതോടെ സിനിമാലോകവും പ്രേക്ഷകരും അപ്പോൾ തന്നെ ആണ് വാർത്ത ആഘോഷമാക്കി മാറ്റിയിരുന്നു. വ്യവസായിയായ ഗൗതം കിച്ച്‍ലുവുമായി ഈ മാസം 30നാണ് മുംബൈയിൽ വെച്ച് വിവാഹ ചടങ്ങുകള്‍ നടക്കാനിരിക്കുന്നത്. കാജൽ തന്നെയാണ് തന്‍റെ സോഷ്യൽ മീഡിയയിലൂടെ ഇത് അറിയിച്ചത്. ഇപ്പോഴിതാ കാജലിന്‍റെ ബാച്ചിലറേറ്റ് പാര്‍ട്ടി ആഘോഷ ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. സഹോദരി നിഷ അഗര്‍വാളാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.
ഇന്നലെയാണ് ഐ സെഡ് യെസ് എന്ന് കുറിച്ചുകൊണ്ട് കാജൽ പങ്കുവെച്ചിരിക്കുന്ന വിവാഹ പ്രഖ്യാപന കുറിപ്പ് ഇൻസ്റ്റയിലെത്തിയത്. ഈ കൊവിഡ് കാലത്ത് തന്‍റെ ജീവിതത്തിലേക്ക് ഒരു പ്രകാശം വരികയാണ്, ഒരുമിച്ച് ജീവിതം ആരംഭിക്കാൻ ഒരുങ്ങുന്നതിന്‍റെ ത്രില്ലിലാണെന്നും വിവാഹം ഒരു ചെറിയ ചടങ്ങായിരിക്കുമെന്നും അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും പങ്കെടുക്കുന്നതെന്നും കാജൽ കുറിപ്പിൽ അറിയിച്ചിരുന്നു.
കൊവിഡ് കണക്കിലെടുത്ത് വളരെ ചുരുക്കം സുഹൃത്തുക്കളാണ് നിഷയുടെ വീട്ടിൽ നടന്ന ബാച്ചിലറേറ്റ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. കറുത്ത വസ്ത്രമണിഞ്ഞ് മുയൽ ചെവിയുടെ മാതൃക തലയിൽ വെച്ചുകൊണ്ട് ബ്രൈഡ് ടു ബീ ബാനര്‍ ദേഹത്ത് ചുറ്റിയായിരുന്നു കാജൽ പാര്‍ട്ടിയിൽ അണിഞ്ഞൊരുങ്ങിയിരുന്നത്. നിഷ പങ്കുവെച്ചിരുന്ന ഈ ചിത്രങ്ങൾക്ക് താഴെ മൈ സ്വീറ്റ് ലിറ്റിൽ ബണ്ണി എന്ന് കുറിച്ചുകൊണ്ട് കാജലും എത്തിയിട്ടുണ്ട്.