പ്രസവത്തിനായി നടി കരീന കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kareena Kapoor Khan

ണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുന്ന നടി കരീന കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ. കരീന കപൂർ ഖാനും ഭർത്താവ് സെയ്ഫ് അലി ഖാനും തങ്ങളും രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിൽ ആണ്. തങ്ങളുടെ പ്രിയ താരങ്ങളുടെ രണ്ടാമത്തെ കൺമണിക്കായി ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

അതേസമയം, രണ്ടാമത്തെ കൺമണിയുടെ ജനനവുമായി ബന്ധപ്പെട്ട് ഇതുവരെ വാർത്തകൾ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, കരീനയുടെ ഭർത്താവ് സെയ്ഫ് അലി ഖാനെയും മകൻ തൈമൂറിനെയും വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ബാന്ദ്രയിൽ കാറിൽ പോകുന്നതായി കണ്ടതായി റിപ്പോർട്ടുകൾ ഉണ്ട്.

ബുധനാഴ്ച വൈകുന്നേരം കരീനയുടെ അമ്മ ബബിതയും സഹോദരി കരിഷ്മ കപൂറും കരീനയുടെ പുതിയ വീട്ടിൽ അവരെ സന്ദർശിക്കുന്നതിനായി എത്തിയിരുന്നു.

Top