സിനിമാ മേഖലയില്‍ നിന്നും നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ് തെന്നിന്ത്യന്‍ നടി കസ്തൂരി. സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ കാലത്ത് തനിക്ക് ഒരു സംവിധായകനില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കസ്തൂരി പറഞ്ഞു. ഗുരുദക്ഷിണയായി തന്റെ ശരീരമാണ് അയാള്‍ ആവശ്യപ്പെട്ടത്. ഗുരുദക്ഷിണ പല രീതിയില്‍ ഉണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും തനിക്ക് ആദ്യം മനസിലായില്ലെന്നും എന്നാല്‍ അയാളുടെ ഉദ്ദേശം മനസിലായതോടെ ചുട്ട മറുപടി കൊടുത്തിരുന്നുവെന്നും കസ്തൂരി പറഞ്ഞു.
പിന്നീട് മുത്തച്ഛന്റെ പ്രായമുള്ളൊരാളില്‍ നിന്നും സമാനമായൊരു അനുഭവം താരത്തിന് നേരിടേണ്ടിവന്നു. ഒരുപാട് മോഹനവാഗ്ദാനങ്ങള്‍ നല്‍കി ഹോട്ടല്‍ മുറിയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നുവെന്നും അയാളുടെ പ്രായത്തെയോര്‍ത്ത് കൂടുതലൊന്നും പറയാന്‍ കഴിഞ്ഞില്ലെന്നും താരം പറയുന്നു.
സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ കിടപ്പറയിലേക്ക് ക്ഷണിക്കുന്ന ഇത്തരം സംവിധായകരും നിര്‍മ്മാതാക്കളും സിനിമാമേഖലയുടെ ശാപമാണെന്നും കസ്തൂരി വ്യക്തമാക്കി.