ലോക്ക്ഡൗണ്‍ കാലം വീട്ടില്‍ ഇരിക്കാന്‍ കിട്ടിയ അവസരം വീട്ടിലെ കാര്യങ്ങള്‍ക്കായി ചെലവഴിക്കുകയാണ് താരങ്ങള്‍. ഇപ്പോഴിതാ ലോക്ക്ഡൗണ്‍ കാലത്ത് പാചകവും വര്‍ക്കൗട്ടും മാത്രമല്ല കൃഷി പണിയും പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് നടി കീര്‍ത്തി പാണ്ഡ്യന്‍.
മണ്ണില്‍ പണി എടുക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് കീര്‍ത്തി തന്റെ ലോക്ക്ഡൗണ്‍ ദിനങ്ങളെ കുറിച്ച് പറയുന്നത്. കൂടാതെ കൃഷി സ്ഥലത്ത് ട്രാക്ടര്‍ ഓടിക്കുന്നതിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
ലാന്‍ഡ് സ്‌കേപ്പിംഗ്… കൃഷി ആരംഭിക്കട്ടെ??’ എന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. കൂടെ ക്വാറന്റൈനിലാണെന്നും ഇത് പൊതു സ്ഥലമല്ല വീടിനടുത്ത് തന്നെയാണെന്നുള്ള അടിക്കുറിപ്പോടു കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരത്തിനെ അഭിനന്ദിച്ച് മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
നടനും നിര്‍മ്മാതാവുമായ അരുണ്‍ പാണ്ഡ്യന്റെ മകളാണ് കീര്‍ത്തി.’തുംമ്പ’ ആണ് കീര്‍ത്തി അഭിനയിച്ച ചിത്രം. അന്ന ബെന്‍ ചിത്രം ‘ഹെലന്റെ തമിഴ് റീമേക്കാണ് കീര്‍ത്തിയുടെ അടുത്ത പുറത്തുറാങ്ങാന്‍ പോകുന്ന ചിത്രം.