കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ മൊഴി ഇന്ന് ഓണ്‍ലൈന്‍ വഴി എടുക്കും. നേരിട്ട് ഹാജരാകാന്‍ ആകില്ലെന്നു നടി അറിയിച്ച സാഹചര്യത്തിലാണിത്.
സാമ്പത്തിക ഇടപാടുകളുടെ വിവരം സംബന്ധിച്ചാണ് നടിയില്‍ നിന്ന് മൊഴി എടുക്കുക. അന്വേഷണ സംഘം ഇന്ന് കാസര്‍കോട്ടേക്ക് തിരിക്കും. ജിയ അടക്കമുള്ള ഗുണ്ട സംഘങ്ങള്‍ക്കായി കാസര്‍കോട് അന്വേഷണം വ്യാപിപ്പിച്ചു.
അതേസമയം, കേസില്‍ എടിഎസ് കസ്റ്റഡിയിലുള്ള രവി പൂജാരിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഈ മാസം 8 വരെയാണ് കേരള പൊലീസിന്റെ ഭീകര വിരുദ്ധ സേനയ്ക്ക് ചോദ്യം ചെയ്യലിനായി പ്രതിയെ വിട്ട് നല്‍കിയിട്ടുള്ളത്.
എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം രവി പൂജാരിയുടെ ശബ്ദ സാമ്പിള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇത് തിങ്കഴാഴ്ച കോടതിയ്ക്ക് കൈമാറും.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വിട്ട് കിട്ടാനുള്ള അപേക്ഷയും അന്വേഷണ സംഘം കോടതിയ്ക്ക് നല്‍കും. പരാതിക്കാരിയായ നടി ലീന മരിയ പോളിനെയും അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്.