കൊച്ചി: തമിഴ്‌നാട്ടില്‍ പ്രളയത്തില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഒരുലക്ഷം രൂപയുടെ ധനസഹായം നടി മഞ്ജു വാര്യര്‍ നല്‍കും. നടികര്‍ സംഘം മുഖേന പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് തുക കൈമാറുന്നത്.
ചലച്ചിത്രതാരങ്ങളുള്‍പ്പെടെ എല്ലാവിഭാഗം ആളുകളും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് പ്രചോദനം നല്‍കുന്നതിന് വേണ്ടിയാണ് താരത്തിന്റെ ഈ കൈനീട്ടം.
ജീവിതപാതയില്‍ ഒറ്റപ്പെട്ടുപോയവരെ സഹായിക്കാന്‍ നല്ലവരായ എല്ലാജനങ്ങളും രംഗത്തിറങ്ങണമെന്ന് മഞ്ജു വാര്യര്‍ അഭ്യര്‍ത്ഥിച്ചു.