ന‌ടി മേഘ്ന രാജിനും കുഞ്ഞിനും കോവിഡ് 19 സ്ഥിരീകരിച്ചു

ബെം​ഗളൂരൂ: തെന്നിന്ത്യൻ ന‌ടി മേഘ്ന രാജിനും കുഞ്ഞിനും കോവിഡ് 19 സ്ഥിരീകരിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് ന‌‌‌ടി ഇകാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മേഘ്നയുടെ അമ്മയെ ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവായതിനെ തുടർന്ന് സമ്പർക്കത്തിലുണ്ടായിരുന്നവരെയും പരിശോനയ്ക്ക് വിധേയമാക്കിയപ്പോഴാണ് നടിക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചത്.

അച്ഛന്‍ സുന്ദര്‍രാജും ആശുപത്രിയിൽ എന്നാണ് ലഭിക്കുന്ന വിവരം. “ഞങ്ങളുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും അറിയിച്ചിട്ടുണ്ട്. ഞങ്ങൾ ചികിത്സയിലാണ് പരിഭ്രമിക്കരുതെന്ന് ചീരുവിന്റെ (ചിരഞ്ജീവി സർജ) ആരാധകരോട് അപേക്ഷിക്കുന്നു” മേഘ്ന കുറിച്ചു.

Top