വിവാഹ വാര്‍ഷികത്തില്‍ പ്രണയാര്‍ദ്ര ചിത്രങ്ങളുമായി മുക്ത

ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് മുക്ത. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങള്‍ക്കും പോസ്റ്റുകള്‍ക്കും ആരാധകര്‍ മികച്ച പിന്‍തുണയാണ് നല്‍കുന്നത്.

മുക്തയുടെ നാലാം വിവാഹ വാര്‍ഷികമാണിന്ന്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. വിവാഹ വാര്‍ഷികത്തിന് താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. വിവാഹ ചിത്രങ്ങളടക്കമാണ് മുക്തയുടെ പോസ്റ്റ്.

മുക്തയ്ക്കും റിങ്കുവിനും ആശംസ അറിയിച്ച് ആരാധകരും സഹപ്രവര്‍ത്തകരുമൊക്കെ എത്തിയിട്ടുണ്ട്. പള്ളിയിലെ ചടങ്ങിനിടയിലെ ചിത്രങ്ങളടക്കം നിരവധി ചിത്രങ്ങളാണ് മുക്ത പോസ്റ്റ് ചെയ്തത്. ഭാമ, സരയു മോഹന്‍ തുടങ്ങി നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.

Top