അഹങ്കാരം തലക്ക് പിടിച്ച് നടി പാര്‍വതി, മമ്മുട്ടിയെ പരസ്യമായി വിമര്‍ശിച്ച് രംഗത്ത്

കൊച്ചി: നിരവധി തവണ ദേശീയ അവാര്‍ഡ് വാങ്ങിയ മലയാളത്തിന്റെ മഹാനടനെ അപമാനിച്ച് നടി പാര്‍വതി.

രാജ്യാന്തര ചലച്ചിത്ര വേദിയിലെ ഓപ്പണ്‍ ഫോറം പരിപാടിയിലായിരുന്നു വിമര്‍ശനം.

ആദ്യം പേരെടുത്തു പറയാതെയായിരുന്നു പാര്‍വതി മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ചത്. പിന്നീട് ഗീതു മോഹന്‍ദാസ് നിര്‍ബന്ധിച്ചപ്പോഴാണ് പാര്‍വതി കസബ എന്ന് എടുത്തു പറഞ്ഞത്.

സിനിമയില്‍ സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളാക്കി മാറ്റുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായായിരുന്നു മമ്മൂട്ടിയ്ക്കും, സിനിമയ്ക്കുമെതിരായ പാര്‍വതിയുടെ പ്രതികരണം.

”ഈ അടുത്തിറങ്ങിയ ചിത്രം, മേജര്‍ ഹിറ്റായിരുന്നോ എന്നറിയില്ല, നിങ്ങള്‍ക്കെല്ലാം അറിയാം ആ സിനിമയെക്കുറിച്ച്. ഞാന്‍ തന്നെ അത് പറയണമെന്നില്ല. നിര്‍ഭാഗ്യവശാല്‍ എനിക്ക് ആ സിനിമ കാണേണ്ടിവന്നു. ആ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകരെയും ബഹുമാനിച്ചുകൊണ്ട് ഞാന്‍ പറയുന്നു, പൂര്‍ണ നിരാശയാണ് ആ ചിത്രം എനിക്ക് സമ്മാനിച്ചത്. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നു. ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. സിനിമ ജീവിതത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പറയുന്ന ഒരുപാട് ജനങ്ങളുണ്ട്. അത് സത്യമാണ്. എന്നാല്‍ നമ്മള്‍ അതിനെ മഹത്വവത്കരിക്കുന്നുണ്ടോ ഇല്ലയോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്പ്. ഒരു നായകന്‍ പറയുമ്പോള്‍ തീര്‍ച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്.” പാര്‍വതി പ്രതികരിച്ചു.

”അതൊരു പക്ഷം, അതിനെക്കുറിച്ച് നമ്മള്‍ ഒരുപാട് സംസാരിച്ചു. ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും. കാരണം ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ട. നമ്മള്‍ എവിടെ നിന്നാണ് വരുന്നതെന്ന് നമുക്ക് അറിയാം. നമ്മുടെ സഹപ്രവര്‍ത്തകരായ അഭിനേതാക്കളിലും സംവിധായകരിലും ഭൂരിഭാഗം പേരും വനിതാ കൂട്ടായ്മയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. എന്നാല്‍ സിനിമയില്‍ സ്ത്രീകളെക്കുറിച്ചുള്ള ലൈംഗിക കാഴ്ചപ്പാട് എന്താണ് ? എന്നെ സംബന്ധിച്ചടത്തോളം കൗമാരകാലത്ത് ഞാന്‍ കണ്ടുവളര്‍ന്ന സിനിമകളില്‍ സ്ത്രീകളെക്കുറിച്ചുള്ള പുരുഷന്മാരുടെ കാഴ്ചപ്പാട് ഇങ്ങനെയായിരുന്നു. അതുകൊണ്ട് തന്നെ എന്റെ സ്വന്തം ബന്ധത്തിലും അങ്ങനെയാവാനാണ് ഞാന്‍ ശ്രമിച്ചിരുന്നത്. അങ്ങനെ ചെയ്താല്‍ ആണ് ഞാന്‍ കണ്ടെത്തുന്ന പുരുഷനും എന്നെ സ്‌നേഹിക്കും എന്ന് വിചാരിച്ചു. പിന്നീട് പുസ്തകങ്ങളിലൂടെയാണ് സ്ത്രീയുടെ പ്രണയമെന്തെന്ന് തിരിച്ചറിഞ്ഞത്.” പാര്‍വതി ചൂണ്ടിക്കാട്ടി.

സിനിമയില്‍ നേര്‍വിപരീതമാണ് ഇത്. കൗമാരക്കാരായ പെണ്‍കുട്ടികളുടെ ആരോഗ്യത്തിന് അത്തരം കാര്യങ്ങള്‍ ആവശ്യമാണ്. കാരണം ഇതിന്റെ കുറവാണ് എന്നെ ചൂഷണം ചെയ്യുന്ന ഒരു ബന്ധത്തില്‍ തുടരാന്‍ എന്നെ നിര്‍ബന്ധിച്ചത്. അവന്‍ എന്റെ കാലില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചപ്പോള്‍ ഞാന്‍ കരുതിയത് അത് സ്‌നേഹം കൊണ്ടാണെന്നാണ്. കാരണം നമ്മുടെ സിനിമകള്‍ നമ്മളെ പഠിപ്പിച്ചിരിക്കുന്നത് അതാണ്. സ്‌നേഹമുണ്ടെങ്കില്‍ അവളെ നന്നാക്കാന്‍ നേര്‍വഴിക്ക് നടത്താന്‍ പുരുഷന്‍ അടിച്ചിരിക്കും. അത് നമ്മളെ കൂടുതല്‍ സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

എന്റെ ചിത്രങ്ങള്‍ കണ്ടു വളരുന്ന ഒരു പെണ്‍കുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം കാര്യങ്ങള്‍ എന്റെ സിനിമയില്‍ ഉണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തേണ്ടതാണെന്നും പാര്‍വതി വ്യക്തമാക്കി.

മലയാളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വേഷം ദുല്‍ക്കറിന്റെ ‘ചാര്‍ളി’യാണ് പാര്‍വതിയ്ക്ക് നല്‍കിയതെന്നിരിക്കെ കടുത്ത നന്ദികേടാണ് പാര്‍വതി കാട്ടിയതെന്നാണ് മമ്മൂട്ടിയുടെ ആരാധകര്‍ പറയുന്നത്.

ഒന്നുരണ്ട് അവാര്‍ഡ് കിട്ടിയപ്പോള്‍ തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ എവിടെ ചെന്നെത്തിനില്‍ക്കുമെന്നാണ് അവരുടെ ചോദ്യം.

സിനിമയെ സിനിമയായി കാണാന്‍ തയ്യാറാവാതെ ‘ബുദ്ധിജീവി’ ചമഞ്ഞ് വിമര്‍ശനം നടത്തുന്നവര്‍ സിനിമാ ലോകത്തിന് തന്നെ അപമാനമാണെന്നും മമ്മൂട്ടിയുടെ ആരാധകര്‍ തുറന്നടിച്ചു.

Top