ഏഴ് സുന്ദര രാത്രികള്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയാവാനൊരുങ്ങുന്നു. വിനീത് മേനോന് ആണ് വരന്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
‘ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ്. ഇന്ന് എന്റെ വെഡ്ഡിംഗ് എന്‍ഗേജ്മെന്റ് ആണ്. എല്ലാവരുടെയും പ്രാര്‍ഥന വേണമെന്നും പാര്‍വതി ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു.
ഏഴ് സുന്ദര രാത്രികള്‍, ലീല, പുത്തന്‍പണം, മധുരരാജ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ജയറാം നായകനായെത്തിയ, തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പട്ടാഭിരാമനിലാണ് പാര്‍വതി ഒടുവില്‍ വേഷമിട്ടത്.