ചെന്നൈ: ചെക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി പൂര്‍ണിമ അറസ്റ്റില്‍. പൂര്‍ണിമയും ഭര്‍ത്താവ് ശക്തിമുരുകനും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. എന്നാല്‍ ഇയാള്‍ ഒളിവിലാണ്. ശക്തിമുരുകന്റെ സഹോദരനും നടിക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്.
ചെന്നൈ കെകെ നഗറിലുള്ള പ്രശാന്ത് കുമാര്‍ എന്നയാളുടെ കമ്പനിയില്‍ നിന്നും 37 ലക്ഷം രൂപ വിലവരുന്ന 101 എസികള്‍ പൂര്‍ണിമയും ഭര്‍ത്താവും ചേര്‍ന്ന് വാങ്ങിയിരുന്നു. പണം നല്‍കേണ്ട അവധി കഴിഞ്ഞതോടെ പരാതിയുമായി വന്ന പ്രശാന്തിന് ചെക്ക് നല്‍കി മടക്കി. പ്രശാന്ത് കുമാര്‍ നല്‍കിയ പരാതിയിലാണ് നടിയും ഭര്‍ത്താവിന്റെ സഹോദരനും അറസ്റ്റിലായത്. അനിഷ എന്നറിയപ്പെടുന്ന പൂര്‍ണിമ നിരവധി സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്.