മുംബൈ: നടിയും അന്തരിച്ച നടന്‍ ദിലീപ് കുമാറിന്റെ ഭാര്യയുമായ സൈറ ബാനുവിനെ (77) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളെ തുടര്‍ന്ന് മുംബൈ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് ഹൃദയാഘാതം സംഭവിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണിപ്പോള്‍. ജൂലൈ 7-നായിരുന്നു ദിലീപ് കുമാറിന്റെ വിയോഗം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.