കൊവിഡ് 19 പ്രതിരോധത്തിനുള്ള വാക്സിന് സ്വീകരിക്കുന്ന ആദ്യ ബോളിവുഡ് താരമായി ശില്പ ശിരോദ്കര്. ദുബായിലുള്ള താരം സോഷ്യല്‍ മീഡിയയിലൂടെയാണ് വാക്സിന് സ്വീകരിച്ച വിവരം പങ്കുവച്ചിരിക്കുന്നത്. ‘വാക്സിന് എടുത്തു. സുരക്ഷിതയാണ്. ഇതാണ് പുതിയ നോര്‍മല്‍. നന്ദി യുഎഇ’ എന്ന കുറിപ്പോടെയാണ് ശില്പ സോഷ്യല്‍ മീഡിയയിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
51 കാരിയായ ശില്പ നടി നമ്രത ശിരോദ്കറിന്റെ സഹോദരിയാണ്. അതേസമയം, ഇന്ത്യയിൽ അടുത്ത ദിവസങ്ങളിൽ തന്നെ രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി ഡോ. ഹർഷ വർധൻ അറിയിച്ചിട്ടുണ്ട്.