ഹൈദരാബാദ് : തെലുഗ് സീരിയൽ താരം ശ്രാവണി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രമുഖ തെലുഗ് സിനിമ നിർമ്മാതാവ് അറസ്റ്റിൽ. നിർമ്മാതാവ് അശോക് റെഡ്ഡിയാണ് അറസ്റ്റിലായിരിക്കുന്നത്. ഹൈദരാബാദ് പോലീസ് ബുധനാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സെപ്റ്റംബര്‍ എട്ടിനാണ് ഹൈദരാബാദിലെ മധുര നഗറിലെ അപ്പാര്ട്ട്ന്റിന്റെ കുളിമുറിയില്‍ ശ്രാവണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ മൂന്നാം പ്രതിയാണ് അശോക് റെഡ്ഡി. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം ഹൈദരാബാദ് പോലീസിനു മുന്പില് കീഴടങ്ങി .
ആര്‍എക്സ് 100 എന്ന സിനിമയുടെ നിർമ്മാതാവാണ് അശോക് റെഡ്ഡി. സായ് കൃഷ്ണ റെഡ്ഡി, ദേവരാജ് റെഡ്ഡി എന്നീ രണ്ടു പേര്‍ക്കെതിരെയും ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്ത് ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.