തന്റെ ചിത്രങ്ങള്‍ക്കു താഴെ അശ്ലീല കമന്റുകളുമായി ശല്യപ്പെടുത്തുന്നവരെ പിടികൂടി നടി ശ്രിന്ദ

കുഞ്ഞിരാമായണം,1983 സിനിമകളിലെ അഭിനയവും ഡയലോഗുകളും കൊണ്ട് പ്രേക്ഷക മനസുകളില്‍ ഇടം പിടിച്ച നടിയാണ് ശ്രിന്ദ അര്‍ഹാന്‍. സിനിമകള്‍ക്ക് പുറമെ മോഡലിംഗ് രംഗത്തും സജീവമാണ് താരം. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കു താഴെ അശ്ലീല കമന്റുകളുമായി നിരന്തരം തന്നെ ശല്യപ്പെടുത്തുന്ന രണ്ടു പേരെ പിടികൂടി നടി ശ്രിന്ദ.

പ്രൊഫൈലുകള്‍ പരിശോധിച്ചപ്പോള്‍ കുട്ടികളാണെന്നു തോന്നിയെന്നും തന്റെ ചിത്രങ്ങള്‍ക്കു ചുവടെ അശ്ലീല വര്‍ഷവുമായി വരുന്ന ഇവരുടെ ആഭാസം അവസാനിപ്പിക്കണമെന്നും ഈ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ തന്നെ സഹായിക്കണമെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്ന കുറിപ്പില്‍ നടി പറയുന്നു.

‘ക്രിയാത്മകതയ്ക്കും അഭിപ്രായങ്ങളും നിലപാടുകളും പ്രകടിപ്പിക്കാനുമുള്ള മാര്‍ഗമാണ് സോഷ്യല്‍മീഡിയ. അതേസമയം ചിലര്‍ക്ക് നെഗറ്റിവിറ്റിയും സ്പര്‍ധയും പ്രചരിപ്പിക്കാനുള്ള ഇടവുമാണ്. സാധാരണ ഞാനിത്തരം മോശം കമന്റുകള്‍ക്കും സന്ദേശങ്ങള്‍ക്കും എതിരേ പ്രതികരിക്കാറില്ല. അതെന്നെ ബാധിക്കാത്ത കാര്യമാണ് എന്നു ചിന്തിക്കുന്നതു കൊണ്ടുതന്നെയാണ്. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി സ്വന്തം ഫോണില്‍ അതൊക്കെ ടൈപ്പ് ചെയ്തു പോസ്റ്റ് ചെയ്യുന്നവരെ തന്നെയാണ് അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.

ഈ വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ഇതൊരു കുട്ടിയാണെന്നു തോന്നുന്നു. എന്റെ ഫോട്ടോയ്ക്കു താഴെ അശ്ലീല കമന്റുകള്‍ ഇടുന്നത് പതിവാക്കിയിട്ടുണ്ട്. അത് പരിധി കടന്നിരിക്കുകയാണ്. ഇയാളുടെ കമന്റുകള്‍ക്കു പിന്നാലെ മറ്റ് പലരും കമന്റിട്ട് അശ്ലീല ചാറ്റിലേക്ക് പോയിരിക്കയാണ്. എന്റെ കൂടെ നിന്നയാള്‍ക്ക് നന്ദിയുണ്ട്. പക്ഷേ എന്റെ പ്രൊഫൈലില്‍ ഇത്തരം പ്രവണതകള്‍ അനുവദിച്ചുകൊടുക്കാനാവില്ല. ഞാനെന്തു ധരിക്കണമെന്നത് എന്റെ തീരുമാനമാണ്. മോശം ഭാഷയില്‍ അതില് അശ്ലീലം നിറയ്ക്കുന്നത് നിങ്ങളുടേയും. പക്ഷേ അത് എന്റെ പ്രൊഫൈലില്‍ ഇനി അനുവദിക്കില്ല. ഇത് നില്‍ക്കണം. ബഹുമാനിക്കാന്‍ പഠിക്കൂ. നിങ്ങളെ തന്നെ. നിങ്ങള്‍ക്കു ചുറ്റുമുള്ളതിനെ. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെ., നിങ്ങളുടെ ജോലിയേ. ഈ അക്കൗണ്ട് ഉടമകളെ കണ്ടെത്താനും അവര്‍ക്കെതിരെ നടപടിയെടുക്കാനും എന്ന സഹായിക്കണം.’ ശ്രിന്ദ കുറിച്ചു.

View this post on Instagram

Social media is a wonderful ground to share so much creativity, voices, opinions, information, however, It's also a platform for many people to instigate hate and negativity. I'm usually not one to react to hateful messages and vulgar comments because 100% of the time it has nothing to do with me, rather it has everything to do with the person behind the phone typing it out, screaming for attention. Understanding and accepting this has always put me in a peaceful state of mind, despite all the trolls and bullies online saying their bit to inflict a part of the hate they hoard on to the world. This person, that honestly looks like a child from his profile has been so abusive via comments on my profile, and I've just about had enough. This has escalated into a vulgar chat with people fighting for and against. Thank you for the boy that stood up for me, but I'm really sorry, this is not the way to go about it. To anyone reading this, I will not tolerate any kind of hate, abuse and profanity on my page, period. This is not ok, talking like this is NOT OK. What I wear is MY choice, but spreading hate through abusive language and vulgarity on my profile IS YOURS and it is something I will not tolerate anymore. THIS HAS TO STOP. Respect! Respect people, the world around you, the food you eat, the work you do, RESPECT YOURSELF enough to know better, to be better, to DO BETTER! I want all of you to see this, inspite of how much I do not want to share this, because I'm done letting bullies slide. Please help and report this profile and tag the necessary accounts for action that needs to be taken. @calisth3nic_lover @mr.appukuttan_

A post shared by Srindaa (@srindaa) on

അതേസമയം, ശ്രിന്ദ പരാതിയുമായി രംഗത്തു വന്നതോടെ അക്കൗണ്ടുകള്‍ നീക്കം ചെയ്തു മുങ്ങിയിരിക്കുകയാണ് ആ ‘കുട്ടികള്‍’ . നടിമാരായ പ്രയാഗ മാര്‍ട്ടിന്‍, മീര നന്ദന്‍, ഗായിക രഞ്ജിനി ജോസ് തുടങ്ങിയവര്‍ നടിയുടെ പ്രവൃത്തിയെ പ്രശംസിച്ച് രംഗത്തെത്തി.

Top