ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ തരംഗം സൃഷ്ടിച്ച താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സണ്ണി തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള സണ്ണിയുടെ ഏറ്റവും പുത്തന്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഫാഷന്‍ ഫൊട്ടോഗ്രഫറായ ദാബൂ രത്‌നാനിയുടെ ഫാഷന്‍ കലണ്ടറിനായി പകര്‍ത്തിയ ചിത്രമാണിത്.
വലിയൊരു തൊപ്പി കൊണ്ടു ശരീരം മറച്ച് സണ്ണി ലിയോണ്‍ തൂണില്‍ ചാരിനില്‍ക്കുന്നതാണ് ചിത്രം. വെയ്വി ഹെയര്‍ സ്‌റ്റൈലും മിനിമല്‍ മേക്കപ്പുമാണ് താരം ചെയ്തിരിക്കുന്നത്. ഒരു ഹീല്‍സ് ചെരിപ്പും സണ്ണി ധരിച്ചിട്ടുണ്ട്.
സണ്ണി തന്നെയാണ് ചിത്രം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മുന്‍ വര്‍ഷവും സണ്ണി ദാബൂ രത്‌നാനി കലണ്ടറിന്റെ ഭാഗമായിരുന്നു. അന്ന് വലിയൊരു പുസ്തമായിരുന്നു പ്രോപ്പര്‍ട്ടിയായി ഉപയോഗിച്ചത്.