ബോളിവുഡിലെ മുതിര്‍ന്ന നടിയായ, തൊണ്ണൂറുകാരിയായ വൈജയന്തിമാല അവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്തമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചുവന്ന സാരിയില്‍ ഭരതനാട്യം അവതരിപ്പിക്കുന്ന നടി നൃത്തം ആസ്വദിച്ച് ചെയ്യുന്ന വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് ആരാധകരും ഭക്തരും ചെയ്തിരിക്കുന്നത്. അയോധ്യ രാമക്ഷേത്രത്തിലെ ‘രാഗ് സേവ’ എന്ന പരിപാടിയിലാണ് ഇവര്‍ നൃത്തം അവതരിപ്പിച്ചത്.
This is best example of sanatan dharm a❤️
Why our ancestors say bhakti have a Divine power.
90 year old woman performing dance 🩰 its a miracle of Bhakti ❤️#Vyjayanthimala #Ayodhya #RamMandir#LPGCylinder#Vina2024#Israel #Bitcoin#anantambaniweddingpic.twitter.com/SAtBJZaGFv— VIKAS JHA (@vikasnisu_007) March 1, 2024
ജനുവരി 22 നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്നത്. അന്നുമുതല്‍ ‘രാഗ് സേവ’ എന്ന പേരില്‍ കലാ പരിപാടികള്‍ പതിവായിരുന്നു. ജനുവരി 27 ന് ആരംഭിച്ച് 45 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി കലാകാരന്മാര്‍ പങ്കെടുത്തു.2024 ജനുവരി 26-ന് വൈജയന്തിമാലയ്ക്ക് പത്മവിഭൂഷണ്‍ ലഭിച്ചു. നേരത്തേ പദ്മശ്രീ, കലൈമാമണി, സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ അവരെ തേടിയെത്തിയിട്ടുണ്ട്.
നിരവധി പേരാണ് നടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. പ്രായത്തിന്റെ എല്ലാ വെല്ലുവിളികളെയും അതീജിവിച്ചുകൊണ്ടാണ് വൈജയന്തിമാല ഭരതനാട്യ പ്രകടനം അയോധ്യയില്‍ നടത്തിയത് എന്നത് ശ്രദ്ധേയമാണ്. ‘ഭക്തിയുടെ ശക്തിയാണ് ‘ ഈ പ്രായത്തിലും അവരെ അയോധ്യയില്‍ നൃത്തം ചെയ്യിപ്പിച്ചത് എന്നാണ് ഒരാള്‍ എക്സില്‍ കുറിച്ചിരിക്കുന്നത്.