മുംബൈ: പ്രമുഖ വ്യവസായിക്കെതിരെ ലൈംഗികപീഡന ആരോപണവുമായി മുതിര്‍ന്ന ബോളിവുഡ് താരം സീനത്ത് അമന്‍. മുപ്പത്തെട്ടുകാരനായ അമര്‍ ഖന്ന വീട്ടില്‍ രാത്രി അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്നാണ് നടി നല്‍കിയ പരാതിയില്‍ പറയുന്നത്. അമര്‍ ഖന്ന ഇപ്പോള്‍ ഒളിവിലാണ്.
അതേസമയം, ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവര്‍ക്കിടയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അമര്‍ ഖന്ന തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് നടി പൊലിസിന് പരാതിയില്‍ പറയുന്നു.
സീനത്ത് അമന്റെ കുടുംബവുമായി വളരെ അടുത്ത പരിചയമുള്ള വ്യക്തിയാണ് ഇയാള്‍. അമര്‍ ഖന്നയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹരേ രാമ ഹരേ കൃഷ്ണ, സത്യം ശിവം സുന്ദരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഇവര്‍ സിനിമരംഗത്ത് പ്രശസ്തയായത്.