ചിലപ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്…; സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാവന

ഭാവനയും രമ്യ നമ്പീശനും ശില്‍പബാലയും അടുത്തിടെ നടി മൃദുലമുരളിയുടെ വിവാഹനിശ്ചയത്തിനാണ് ഒത്തുകൂടിയിരുന്നത്. സിനിമാ ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും നല്ല സുഹൃത്തുക്കളാണ് ഇവര്‍ മൂന്നുപേരും.

സൗഹൃദങ്ങള്‍ക്ക് അങ്ങേയറ്റം വില കല്‍പിക്കുന്ന നടിയാണ് ഭാവന. സുഹൃത്തുക്കളുമൊത്തുള്ള ഫോട്ടോകളൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. മൃദുലമുരളിയുടെ വിവാഹനിശ്ചയചടങ്ങിനിടയില്‍ പങ്കെടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം താരം ഒരു കുറിപ്പും പങ്കുവച്ചിരുന്നു.

ചിലപ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്.. ഈ ലോകത്ത് എങ്ങനെയാണ് ആളുകള്‍ പരസ്പരം പരിചയപ്പെടുന്നത്.. എങ്ങനെയാണ് ആളുകള്‍ തമ്മില്‍ ഇത്രയും അടുപ്പമാകുന്നത്.. എങ്ങനെയാണ് അവരൊക്കെ നമ്മുടെ അത്രയും പ്രിയപ്പെട്ട സുഹൃത്തുക്കളാകുന്നത്…എന്ന്.. ഇങ്ങനെ പറഞ്ഞകൊണ്ടുള്ള പോസ്റ്റാണ് ഭാവന പങ്കുവച്ചിരിക്കുന്നത്.

Top