തൃശൂര്‍: നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി. വിനീത് മേനോന്‍ ആണ് വരന്‍. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
ഓഗസ്റ്റിലായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നിരുന്നത്. ഇതിന്റെ ഫോട്ടോകള്‍ താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ‘ഇന്ന് എന്റെ ജീവിതത്തിലെ പ്രധാന ദിവസമാണ് എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം’ എന്നാണ് പാര്‍വ്വതി ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഏഴു സുന്ദര രാത്രികള്‍’ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിയിലെത്തിയ നടിയാണ് പാര്‍വ്വതി. പാര്‍വ്വതിയുടെ ആന്‍ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് രഞ്ജിത്ത് ചിത്രം ‘ലീല’ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറി. പുത്തന്‍ പണം, മധുരരാജ തുടങ്ങി നിരവധി സിനിമകളിലും പാര്‍വ്വതി വേഷമിട്ടു.