ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായ തെലുങ്കു പതിപ്പിലൂടെ സിനിമയിലെത്തിയ നടിയാണ് സാമന്ത അക്കിനേനി. ചിത്രത്തില്‍ നാഗചൈതന്യയുടെ നായികയായി എത്തുകയും പിന്നീട് ജീവിതത്തിലും ഇവര്‍ ഒന്നിക്കുകയായിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. താരം അഭിനയിച്ച സൂപ്പര്‍ ഡീലക്സിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സീ ടീവി പുരസ്‌കാരം ഏറ്റുവാങ്ങാന്‍ നെറ്റ് സാരിയിലാണ് നടി പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ താരത്തിന്റെ ബോഡി ടാറ്റുവും കാണാം.