അഡാര്‍ ലവ്: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഒമര്‍ ലുലു

പ്രേക്ഷകര്‍ ഒരു വര്‍ഷത്തോളം കാത്തിരുന്ന് റിലീസ് ആയ ചിത്രമാണ് ഒരു അഡാര്‍ ലവ്. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനവും ഗാനത്തിലെ പ്രിയ വാര്യരുടെ കണ്ണിറുക്കലും പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

റിലീസിനു ശേഷം ചിത്രത്തിന്റെ പ്രമേയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വന്നിരുന്നു. അതില്‍ വിമര്‍ശനങ്ങള്‍ ഏറിയപ്പോള്‍ മറുപടിയുമായി ഒമര്‍ ലുലു തന്നെ രംഗത്തു വന്നിരിക്കുകയാണ് ഇപ്പോള്‍. സമൂഹത്തില്‍ ഏറി വരുന്ന അതിക്രമങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ഒരുക്കിയിരിക്കുന്നത്. ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്…

പടം കണ്ട് ഇഷ്ടമായെന്നു പറഞ്ഞ് ഒരുപാട് മെസ്സേജുകൾ വരുന്നുണ്ട്, അതുപോലെ തന്നെ പടത്തിന്റെ ക്ലൈമാക്സിനെ സംബന്ധിച്ച് എതിരഭിപ്രായങ്ങളും വരുന്നുണ്ട് .അത്രയും നേരം ചിരിച്ച് കണ്ട ഒരു ചിത്രത്തിന് അത്തരം ഒരു ക്ലൈമാക്സ് വേണമായിരുന്നോ എന്നതാണ് പലരുടെയും ചോദ്യം .ഫീൽ ഗുഡ് ആയി അവസാനിപ്പിച്ച് സേഫ് ആവാമായിരുന്നിട്ടും ഇത്തരം ഒരു റിസ്ക് എടുക്കാൻ കാരണം ,ഈ ചിത്രത്തിന് തന്നെ എനിക്ക് പ്രചോദനമായ ഒരു Real life incident ആണ് പുറത്തറിയാത്ത ഒരുപാട് സദാചാര ആക്രമണങ്ങൾ സമൂഹത്തിൽ നടക്കുന്നുണ്ട് ,പതിയിരിക്കുന്ന അത്തരം അപകടങ്ങളെ തുറന്നുകാട്ടൽ കൂടിയായിരുന്നു ഉദ്ദേശിച്ചത്.

Top