അദാനി ഗ്രൂപ്പിന് 52 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍. അദാനിയുടെ ഉഡുപ്പിയിലെ പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് താപ വൈദ്യുത നിലയത്തിനാണ് പിഴ ചുമത്തിയത്.
സമീപവാസികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും പരിസ്ഥിതിക്ക് സാരമായ കേടുപാട് വരുത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണലിന്റെ വിധി. ജനജാഗ്രതാ സമിതി നൽകിയ ഹര്‍ജിയിലാണ് വിധി.
പ്ലാന്‍റിന് ചേർന്നുള്ള ശുദ്ധജല വിതരണം, മലിന ജല ശുദ്ധീകരണ പ്ലാന്റുകള്‍, ആരോഗ്യ പരിപാലനം തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രത പുലർത്തുന്നതിനും മെച്ചപ്പെട്ട നടത്തിപ്പുനുമായി നഷ്ടപരിഹാരത്തുകയിലെ പകുതി പണം വിനിയോഗിക്കണമെന്നും വിധിയില്‍ പറയുന്നു. ഇടക്കാല വിധിയില്‍ പ്ലാന്റ് അഞ്ച് കോടി രൂപ കെട്ടിവച്ചിരുന്നു. ശേഷിക്കുന്ന തുക മൂന്ന് മാസത്തിനകം അടയ്ക്കണമെന്നാണ് വിധി. പ്ലാന്റ് നിലനിൽക്കുന്ന പ്രദേശത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലെ കൃഷിയിടങ്ങളെ പ്ലാന്റിന്റെ പ്രവര്‍ത്തനം എങ്ങനെ ബാധിക്കുമെന്ന് പഠിക്കാന്‍ ജോയിന്റ് കമ്മിറ്റിയെയും ട്രൈബ്യൂണല്‍ നിയോഗിച്ചു.