മുംബൈ:ഇന്ത്യന്‍ സോളാര്‍ വിപണി കൈയ്യടക്കാന്‍ ഒരുങ്ങി ആദാനി ഗ്രൂപ്പ്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ സോളാര്‍ വിപണിയുടെ 50 ശതമാനം പിടിച്ചെടുക്കാനാണ് അദാനി സോളാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ചൈനയില്‍ നിന്നാണ് ഇന്ത്യയിലേയ്ക്ക് 80 ശതമാനം സോളാര്‍ ഉല്‍പന്നങ്ങളും വരുന്നത്. എന്നാല്‍ അദാനി ഗ്രൂപ്പിന്റെ സോളാര്‍ വിപണി വിഹിതം കേവലം 10 ശതമാനം മാത്രമാണ്.
സോളാര്‍ മൊഡ്യൂളുകളും പാനലകളും കുറഞ്ഞ വിലയ്ക്ക് നിര്‍മിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് അദാനി സോളാര്‍ വക്താവ് പറഞ്ഞു. കെ പവര്‍ സോളാറുമായി ചേര്‍ന്നാണ് നടപ്പാക്കുന്ന അദാനി സോളാര്‍ പദ്ധതി തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
അദാനി സോളാര്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക് എത്തിക്കുന്നത് കുറഞ്ഞ വിലയ്ക്ക് വില്‍ക്കാവുന്നതും ഏറെ കാലം നീണ്ടുനില്‍ക്കുന്നതുമായ സോളാര്‍ പാനലുകളാണ്. സോളാര്‍ പാനലുകളുടെ വിതരണ ശൃംഖല കഴിഞ്ഞ മൂന്നു മാസത്തിനിടെ ഏഴു മേഖലകളിലേക്കാണ് അദാനി സോളാര്‍ വിപുലീകരിച്ചത്. രാജ്യത്തെ 500 നഗരങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് അറിയുന്നത്.