തിരുവനന്തപുരം: ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം പിന്‍വലിക്കുന്നു. മതവികാരത്തിനെതിരെന്ന് പരാതിയെ തുടര്‍ന്നാണ് പാട്ട് പിന്‍വലിക്കുന്നത്.സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചിത്രം പുറത്തിറങ്ങിയിട്ടില്ലെങ്കിലും യൂ ട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഹിറ്റായതോടെയാണ് മതതീവ്രവാദികള്‍ രംഗത്ത് എത്തിയത്. പാട്ട് മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ഹൈദരാബാദിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ സംവിധായകനും നടിക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും എതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. വിവിധ ഇടങ്ങളില്‍നിന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഭീഷണിയും ലഭിച്ചു. ഇതേ തുടര്‍ന്നാണ് പാട്ട് പിന്‍വലിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. വിവാദം വല്ലാതെ വേദനിപ്പിച്ചതായി നേരത്തെ സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞിരുന്നു.