കോവിഡ് വാക്‌സിന്‍ സ്വീകരിക്കാതിരിക്കുന്ന സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ മനസ്സ് മാറുമെന്ന് കരുതുന്നതായി വാക്‌സിന്‍ നിര്‍മാതാവ് അഡാര്‍ പൂനാവാല. ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വാക്‌സിനെടുക്കാത്തതിനാല്‍ ടൂര്‍ണമെന്റുകള്‍ നഷ്ടമാകുമെങ്കില്‍ അത് സംഭവിക്കട്ടെയെന്നും താന്‍ കോവിഡ് വാക്‌സിനെതിരല്ലെന്നും ജോക്കോവിച്ച് പറഞ്ഞിരുന്നു. അതിന് ശേഷം പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒയായ പൂനാവാലയുടെ പരാമര്‍ശം.
20 വട്ടം ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ജോക്കോവിച്ചിന്റെ വാക്‌സിന്‍ സംബന്ധിച്ച വീക്ഷണത്തെ മാനിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കളി കാണുന്നത് ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററില്‍ ജോക്കോവിച്ചിന്റെ മത്സരവീഡിയോ സഹിതം പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.