Adarsh scam: Maharashtra Governor gives go ahead to prosecute Ashok Chavan

മുംബൈ: ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണ കേസില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും എംപിസിസി അധ്യക്ഷനുമായ അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ മഹാരാഷ്ട്രാ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു സിബിഐയ്ക്ക് അനുമതി നല്‍കി. ചവാന് എതിരെ പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നു കാണിച്ചാണു സിബിഐ ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കിയത്.

ആദര്‍ശ് കുംഭകോണക്കേസിലെ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണു 2010ല്‍ ചവാന്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞത്. ആദര്‍ശ് സമുച്ചയത്തിന് അനുവദനീയമായതിലും കൂടുതല്‍ നിലകള്‍ നിര്‍മിക്കാന്‍ വഴിവിട്ട് അനുമതി നല്‍കിയതും കാര്‍ഗില്‍ യുദ്ധവീരന്‍മാര്‍ക്കും വീരചരമമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കുമായി നിര്‍മിച്ച സമുച്ചയത്തില്‍ സിവിലിയന്‍മാര്‍ക്ക് അംഗത്വം നല്‍കിയതും അശോക് ചവാനാണെന്നാണ് സിബിഐ കുറ്റപത്രത്തിലെ ആരോപണം.

ഇതിനു പ്രതിഫലമായി ചവാന്റെ ഭാര്യാ മാതാവടക്കം മൂന്നു ബന്ധുക്കള്‍ക്ക് ആദര്‍ശില്‍ ഫ്‌ളാറ്റ് ലഭിച്ചെന്നും കുറ്റപത്രത്തിലുണ്ട്.

Top