സാമ്പത്തിക മേഖലയില്‍ ഇന്ത്യ മുന്നോട്ടാണെന്ന് എഡിബി റിപ്പോര്‍ട്ട്

യോക്കഹോമാ: ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ സാമ്പത്തിക മേഖലയില്‍ 7.4 ശതമാനവും അടുത്ത വര്‍ഷം 7.6 ശതമാനവും വളര്‍ച്ച നേടുമെന്ന് എഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്(എഡിബി) റിപ്പോര്‍ട്ട്.

ജിഎസ്ടി നിയമം പ്രാബല്യത്തില്‍ വന്നത് മികച്ച ബിസിനസ് അവസരങ്ങള്‍ ഉണ്ടാക്കുമെന്ന് മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ യാസുയുകി സവാദ പറഞ്ഞു. ടോക്കിയോയിലെ യോക്കഹോമായില്‍ നടക്കുന്ന എഡിബിയുടെ അന്‍പതാം വര്‍ഷിക യോഗം ആരംഭിക്കുന്നതിന് മുന്നോടിയായായിരുന്നു സവാദയുടെ പ്രസ്താവന.

മെയ് നാലു മുതല്‍ ഏഴു വരെയാണ് എഡിബി വാര്‍ഷിക യോഗം. വിവിധ രാജ്യങ്ങളിലെ ധനമന്ത്രിമാരും ബാങ്ക് ഗവര്‍ണര്‍മാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Top