ലക്നോ: പ്രതിദിനം സംസ്ഥാനത്ത് 1.5 ലക്ഷം ലിറ്റര്‍ സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി.
11 ലക്ഷം ലിറ്റര്‍ സാനിറ്റൈസര്‍ ഇതിനകം തന്നെ ഉത്പാദിപ്പിച്ചു. ഇതില്‍ ആറ് ലക്ഷം ലിറ്റര്‍ സാനിറ്റൈസര്‍ വിറ്റഴിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ശുചിത്വം പാലിക്കാനും ഹാന്‍ഡ് സാനിറ്റൈസര്‍ പതിവായി ഉപയോഗിക്കാനും ഡോക്ടര്‍മാരും വിദഗ്ധരും ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഹാന്‍ഡ് സാനിറ്റൈസര്‍ പല സ്ഥലങ്ങളിലും കിട്ടാനില്ല. ചിലയിടങ്ങളില്‍ ഇവ വില കൂട്ടി വില്‍ക്കുന്നുണ്ടെന്നും അവാനിഷ് പറഞ്ഞു.