ഹര്‍ഷിനയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം; മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

ഡല്‍ഹി: ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധി. ഹര്‍ഷിനയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മതിയായ നടപടി സ്വീകരിക്കണം, ഇരകള്‍ നീതിക്കുവേണ്ടി തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരാകാതിരിക്കാന്‍ ഫലപ്രദമായ പരാതി പരിഹാര സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നും രാഹുല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എന്റെ നിയോജകമണ്ഡലത്തില്‍ പെട്ടയാളാണ് ഹര്‍ഷിന. അടുത്തിടെ വയനാട് സന്ദര്‍ശിച്ചപ്പോള്‍ ഹര്‍ഷിനയെയും കുടുംബത്തെയും കണ്ടു. തങ്ങളുടെ അവസ്ഥയെക്കുറിച്ചും സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും എന്നെ അറിയിച്ചു എന്ന് രാഹുല്‍.

അശ്രദ്ധയുടെ അനന്തരഫലങ്ങള്‍ക്കൊപ്പം അഞ്ച് വര്‍ഷത്തിലേറെയായി ജീവിക്കുന്ന ഹര്‍ഷിനയുടെ അതികഠിനമായ വേദനയെക്കുറിച്ച് അറിഞ്ഞപ്പോള്‍ സങ്കടം തോന്നി. സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും 2 ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മനസ്സിലാക്കുന്നു. എന്നാല്‍, ഈ കേസിന്റെ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ ഹര്‍ഷിനയുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും രാഹുല്‍ കത്തില്‍ പറഞ്ഞു.

Top