കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി. സന്ധ്യക്കെതിരെ ആരോപണങ്ങളുമായി നടന്‍ ദിലീപ്.
തന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുമായി സന്ധ്യക്ക് ബന്ധമുണ്ടെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് ഗുരുതരമായ ആരോപണങ്ങളുള്ളത്.
മഞ്ജു വാര്യര്‍, പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മോനോന്‍ എന്നിവരുമായി ബന്ധപ്പെട്ട് നടന്ന ചോദ്യം ചെയ്യലില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ ഒഴിവാക്കിയെന്നും ദിലീപ് ആരോപിക്കുന്നു. അന്വേഷണത്തലവന്‍ ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് സന്ധ്യ തന്നെ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യുന്ന സമയത്ത് ശ്രീകുമാര്‍ മേനോന് എതിരെ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ എഡിജിപി റെക്കോഡ് ചെയ്തില്ല. ആ സമയത്ത് വിഡിയോ ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്കിയെന്നും ദിലീപ് ജാമ്യ ഹര്‍ജിയില്‍ പറയുന്നു.
കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി തന്നെ വിളിച്ച വിവരം അന്ന് തന്നെ ഡിജിപിയെ അറിയിച്ചെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു. ഏപ്രില്‍ പത്തിനാണ് സുനി ജയിലില്‍ നിന്നും വിളിച്ചത്. അന്ന് തന്നെ ഡിജിപിയെ വിളിച്ചു ഇക്കാര്യം പറഞ്ഞു. വിളിച്ച നമ്പരും കൈമാറി. സുനി വിളിച്ചതിന്റെ ഓഡിയോ സന്ദേശം ഡിജിപിയുടെ പേഴ്‌സണല്‍ നമ്പറിലേയ്ക്ക് വാട്‌സ് ആപ്പിലൂടെ അയച്ചെന്നും ദിലീപ് പറയുന്നു.