adgp jacob thomas , government

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഡിജിപി ജേക്കബ് തോമസ്. എസ് പി സുകേശനെതിരായ അന്വേഷണം സേനയുടെ മനോവീര്യം തകര്‍ക്കുന്നുവെന്നും അന്വേഷണത്തില്‍ പിഴവുണ്ടെങ്കില്‍ നടപടിയെടുക്കണ്ടേത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു കേസ് അന്വേഷിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ആ നിയമങ്ങളെല്ലാം കോടതി നിരീക്ഷണത്തിന് വിധേയമായിരിക്കും. അന്വേഷണത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് കോടതിയാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

സംസ്ഥാനത്ത് ഇപ്പോള്‍ രണ്ടു നീതിയാണുള്ളത്. പൊലീസില്‍ ചിലര്‍ക്ക് പ്രത്യേക പരിഗണന കിട്ടുന്നുണ്ടെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.

Top