തിരുവനന്തപുരം : ജിഷകൊലക്കേസ് തെളിയിക്കുന്നത് പൊലീസിന് വെല്ലുവിളിയാണെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ . രണ്ട് ദിവസത്തിനുള്ളില്‍ സുപ്രധാന വിവരങ്ങള്‍ പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിനെ സങ്കേതികപരമായി ആധുനികവല്‍കരിക്കുകയും പോലീസില്‍ സിബിഐ മാതൃകയിലുള്ള അന്വേഷണ സംവിധാനം നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും ബഹ്‌റ പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും.
സര്‍ക്കാരിന്റെ നയങ്ങള്‍ എല്ലാ ഉദ്യോഗസ്ഥരും അനുസരിക്കണമെന്നും, തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതെസമയം, സെന്‍കുമാറിന്റെ പരാമര്‍ശങ്ങളെകുറിച്ച് ബഹ്‌റ പ്രതികരിച്ചില്ല. സെന്‍കുമാര്‍ ഇല്ലാത്തതിനാല്‍ ഹെഡ് ക്വാട്ടേഴ്‌സ് എഡിജിപി ബാറ്റണ്‍ കൈമാറി. ഡിജിപിയായി ചുമതലയേറ്റ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.