തിരുവനന്തപുരം: എഡിജിപി നിതിന്‍ അഗര്‍വാളിന്റെ വീട്ടിലും പൊലീസിന് ദാസ്യപ്പണി. പട്ടിയെ കുളിപ്പിക്കാന്‍ ഡോഗ് സ്ക്വാഡിലെ പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ബറ്റാലിയന് എഡിജിപി ആയിരുന്നപ്പോഴായിരുന്നു സംഭവം.
അതേസമയം, ദാസ്യപ്പണി ആരോപണം സ്ഥിരീകരിച്ചതോടെ എഡിജിപി സുധേഷ് കുമാറിനെ സായുധ സേനയുടെ തലപ്പത്ത് നിന്ന് മാറ്റി. ജീവനക്കാരെ അടിമപ്പണി ചെയ്യിക്കുന്നതിനു പിന്നാലെ ഔദ്യോഗികവാഹനവും ദുരുപയോഗം ചെയ്യുന്നതായി രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് സുധേഷ് കുമാറിന്റെ സ്ഥാനം പോയത്.