ADGP Shankar Reddy-saritha nair-solar case-police station

കൊച്ചി: പൊലീസ് സ്റ്റേഷനുകളില്‍ സോളാര്‍ സ്ഥാപിക്കാന്‍ എഡിജിപി ശങ്കര്‍ റെഡ്ഡി ഇറക്കിയ ഉത്തരവ് പുറത്ത്. പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനു മുമ്പാണ് ഉത്തരവിറക്കിയതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിലെ പ്രമേയത്തെ തുടര്‍ന്നാണ് എഡിജിപി ഉത്തരവിട്ടതെന്നാണ് സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നത്.

പൊലീസ് സ്‌റേറഷനുകളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ ഉത്തര മേഖലാ എ.ഡി.ജി.പി ആയിരിക്കെ താന്‍ ഉത്തരവിട്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിയും വ്യക്തമാക്കിയിരുന്നു.

പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് വന്ന ഒരു മിനിറ്റ്‌സില്‍ പറഞ്ഞത് പ്രകാരം സ്‌റേറഷനുകളില്‍ സോളാര്‍ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ താന്‍ എസ്.പിമാര്‍ക്ക് നോട്ട് അയച്ചിരുന്നു. ഒരു എസ്.പി യും അതിനു മറുപടി തന്നില്ല. ഫോളോഅപ്പും ഉണ്ടായില്ല. താന്‍ സരിതയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും ശങ്കര്‍ റെഡ്ഡി പറഞ്ഞിരുന്നു.

2013 ല്‍ സംസ്ഥാന പോലീസ് അസോസിയേഷന്‍ സെക്രട്ടറി ജി ആര്‍ അജിത്തിന് 20 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു സരിതയുടെ മൊഴി.സെക്രട്ടേറിയേറ്റ് നോര്‍ത്ത് ബ്ലോക്കില്‍വെച്ച് പണം നല്‍കി. സംഭാവനയായാണ് ആവശ്യപ്പെട്ടതെങ്കിലും രസീത് തന്നില്ല. പകരമായി എല്ലാ പോലീസ് സ്‌റ്റേഷനിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന പ്രമേയം പാസാക്കാമെന്ന് ഉറപ്പുനല്‍കി. 2013 ഏപ്രില്‍ 13 ന് പോലീസ് അസോസിയേഷന്‍ സോളാര്‍ വൈദ്യുതീകരണം സംബന്ധിച്ച പ്രമേയം പോലീസ് അസോസിയേഷന്‍ പാസാക്കി.തുടര്‍ന്ന് അഡിജിപി ശങ്കര്‍ റെഡ്ഡി ഉത്തരവിറക്കിയെന്നുമാണ് സരിത മൊഴി നല്‍കിയിരുന്നത്.

Top