തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി ആര്‍ ശ്രീലേഖക്കെതിരായ അന്വേഷണം ചീഫ് സെക്രട്ടറി അട്ടിമറിച്ചെന്ന കേസില്‍ ചീഫ് സെക്രട്ടറിക്ക് കോടതിയുടെ വിമര്‍ശനം.
ചീഫ് സെക്രട്ടറി നടപടി വൈകിപ്പിച്ചു എന്ന പരാതിയിലാണ് വിമര്‍ശനം. ചീഫ് സെക്രട്ടറിയുടെ മറുപടി തൃപ്തികരമല്ലന്ന് വിജിലന്‍സ് കോടതി പറഞ്ഞു.
തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോയതുകൊണ്ടാണ് അന്വേഷണം വൈകിയതെന്ന ചീഫ് സെക്രട്ടറിയുടെ വാദം കോടതി അംഗീകരിച്ചില്ല.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ റോഡ് സുരക്ഷ ഫണ്ട് ദുര്‍വിനിയോഗമുള്‍പ്പെടെ ശ്രീലേഖയ്‌ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ ഗതാഗതമന്ത്രി റിപ്പോര്‍ട്ട് നല്‍കിയിട്ടും ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ഇത് പൂഴ്ത്തിയെന്നായിരുന്നു ആരോപണം.
ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്ന സാഹചര്യത്തിലാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം ആരോപണങ്ങളില്‍ ആര്‍ ശ്രീലേഖയ്‌ക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന തുടരുകയാണ്.