തിരുവനന്തപുരം: വിജിലന്‍സ് മേധാവിയായി ജയില്‍ മേധാവി ഡി.ജി.പി. ആര്‍. ശ്രീലേഖയെ നിയമിച്ചേക്കും. ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിച്ചേക്കും. 15നകം നിയമനനടപടി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കം.
അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ വിജിലന്‍സില്‍ സ്വതന്ത്രചുമതലയുള്ള മേധാവി ഇല്ലാത്തത് കോടതിയുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയു വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മേധാവിയെ നിയമിക്കുന്ന കാര്യം അഭ്യന്തരവകുപ്പ് ഊര്‍ജിതമാക്കിയത്.
ശ്രീലേഖയ്ക്കുപുറമേ, വിജിലന്‍സ് എഡിജിപി ഷേഖ് ദര്‍വേഷ് സാഹേബ്, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്, ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിന്‍ എന്നിവരെയും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.