തിരുവനന്തപുരം: സംസ്ഥാന ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെയെ എൻഐഎയിലേക്ക്. എൻഐഎ ഐജിയായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. അഞ്ച് വർഷത്തേക്കാണ് ഡെപ്യുട്ടേഷൻ. നേരത്തെ നർകോട്ടിക് ആൻഡ് കൺഡ്രോൾ ബ്യൂറോയിലേക്ക് അദ്ദേഹം ഡെപ്യുട്ടേഷൻ ആവശ്യപ്പെട്ടിരുന്നു.