കൊച്ചി ; സ്വവര്‍ഗ പ്രണയിനിക്കൊപ്പം ജീവിക്കാന്‍ നിയമാനുവാദം തേടാനൊരുങ്ങി യുവതി.ആലുവ സ്വദേശി ആദില നസ്രിനാണ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
തനിക്കൊപ്പം താമസിക്കാനെത്തിയ താമരശ്ശേരി സ്വദേശി ഫാത്തിമ നൂറയെ ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയെന്നും യാതൊരു വിവരവുമില്ലെന്നും ആദില പറഞ്ഞു.ലസ്ബിയനായ താന്‍ സൗദിയില്‍ പ്ലസ് ടു ക്ലാസ്സില്‍ ഒരുമിച്ച് പഠിക്കുന്നതിനിടെയാണ് ഫാത്തിമയുമായി പ്രണയത്തിലായതെന്നും യുവതി പറഞ്ഞു.
വീട്ടുകാര്‍ വിവരമറിഞ്ഞതോടെ ബന്ധത്തില്‍നിന്നും പിന്‍മാറാന്‍ ആവശ്യപ്പെട്ടിരുന്നു.ഇനി ബന്ധപ്പെടാന്‍ ശ്രമിക്കില്ലെന്ന് വീട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി , നാട്ടിലെത്തി ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ തനിക്ക് ചെന്നൈയില്‍ ജോലി ലഭിച്ചിരിക്കുന്നതായും ആദില പറഞ്ഞു.
ഫാത്തിമയെ കാണാനായി ആദില കോഴിക്കോടെത്തുകയും അവിടെ ഒരു സന്നദ്ധസംഘടനയില്‍ അഭയം പ്രാപിക്കുകയും ചെയ്തിരുന്നു.പിന്നീട് ആദിലയുടെ വീട്ടിലെത്തിയ ഫാത്തിമയെ ബലമായി ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോവുകയും ആദില ഫാത്തിമയെ തട്ടികൊണ്ടുപോയതായി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
‘ ഒരുമിച്ച് ജീവിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രതിബന്ധങ്ങളെക്കുറിച്ചും എതിര്‍പ്പുകളെക്കുറിച്ചും തങ്ങളിരുവരും നേരത്തെ ചിന്തിച്ചിരുന്നതായും ഒരുമിച്ച് ജീവിക്കാനനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ആദില പറഞ്ഞു.