അമ്പിളി ദേവിയും കുഞ്ഞും ആശുപത്രിയില്‍ നിന്നും വീട്ടിലെത്തി; സന്തോഷം പങ്കുവച്ച് ആദിത്യന്‍

മ്പിളി ദേവി-ആദിത്യന്‍ ജയന്‍ താരദമ്പതികള്‍ക്ക് അടുത്തിടെയാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഹോസ്പിറ്റലില്‍ നിന്നുള്ള ഫോട്ടോസ് പങ്കുവെച്ച് കൊണ്ട് ആദിത്യനായിരുന്നു ഇക്കാര്യം അറിയിച്ചത്. മകന്റെ വരവ് ആഘോഷമാക്കുന്നതിനിടയില്‍ ഹോസ്പിറ്റലില്‍ നിന്നും അമ്പിളിയും കുഞ്ഞും വീട്ടിലെത്തിയെന്ന കാര്യവും ആദിത്യന്‍ തന്റെ ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ്.

അമ്പിളിയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു. ‘ഞങ്ങള്‍ വീട്ടില്‍ വന്നു ഹോസ്പിറ്റലില്‍ നിന്നും,കുഞ്ഞിന് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് വരാന്‍ വൈകിയത്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും അന്വേഷണങ്ങള്‍ക്കും നന്ദി എന്ന കുറിപ്പോടുകൂടിയാണ് താരം വീട്ടിലെത്തിയ ചിത്രം പങ്കുവച്ചത്.

ഇക്കൊല്ലം ജനുവരി 25 നായിരുന്നു ആദിത്യനും അമ്പിളിയും വിവാഹിതരാവുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നിത്. വിവാഹത്തിന്റെ വീഡിയോസും ഫോട്ടോസും പുറത്ത് വന്നതോടെയാണ് വാര്‍ത്ത പുറത്തറിഞ്ഞത്.

Top