തിരുവനന്തപുരം:പെണ്‍കുട്ടികളെക്കുറിച്ച് അപവാദ പ്രചരണം നടത്താന്‍ പ്രത്യേക വാട്ട്സ് ആപ്പ് ഗ്രൂപ്പ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ പെണ്‍കുട്ടികളെ ലക്ഷ്യം വച്ചാണ് ഇവരുടെ പ്രവര്‍ത്തനം.
‘അധോലോകം’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പിനെതിരെ പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്കി. കൊല്ലം, എറണാകുളം, കോട്ടയം ജില്ലാപൊലീസ് മേധാവിമാര്‍ക്കും സൈബര്‍ സെല്ലിലുമാണ് നിരവധി പരാതികള്‍ കിട്ടിയിരിക്കുന്നത്.
ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ട്രോള്‍ ഗ്രൂപ്പുകളില്‍ സജീവമായ ചിലരാണ് ‘അധോലോകം’ അശ്ലീല ഗ്രൂപ്പിലെ അംഗങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവിധ സമൂഹ മാധ്യമ കൂട്ടായ്മകളിലെ അംഗങ്ങളായ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷം അവരുടെ ചിത്രങ്ങളടക്കം ഉപയോഗിച്ചാണ് പ്രചരണങ്ങള്‍.
നവമാധ്യമങ്ങളിലെ ചില സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരിച്ചതും രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയതുമാണ് തന്നെ അപമാനിക്കാന്‍ കാരണമെന്ന് പരാതിക്കാരില്‍ ഒരാള്‍ പറഞ്ഞു. രണ്ട് നാവികസേനാ ഉദ്യോഗസ്ഥര്‍ ഗ്രൂപ്പിന്റെ അഡ്മിന്മാരാണെന്ന് യുവതികള്‍ ആരോപിച്ചു. വിവിധ ജില്ലകളിലായി ലഭിച്ച പരാതികളെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.