ഏറെ ആരാധകരുള്ള താരദമ്പതികളാണ് ആദിത്യനും അമ്പിളിദേവിയും. ജീവിതത്തിലെ വിശേഷങ്ങളെല്ലാം തന്നെ ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. കാത്തിരിപ്പിന് വിരാമമിട്ട് മകനെത്തിയ സന്തോഷം പങ്കുവെച്ചും ഇവരെത്തിയിരുന്നു.
മകന്റെ നൂലുകെട്ടും പേരിടല്‍ ചടങ്ങും അടുത്തിടെയാണ് നടത്തിയത്. അര്‍ജുന്‍ ജയന്‍ എന്നാണ് പേരിട്ടിരിക്കുന്നതെന്നും ആദിത്യന്‍ പോസ്റ്റിലൂടെ പറയുന്നു. ചിത്രങ്ങള്‍ പങ്കുവെച്ച് ആദിത്യന്‍ ജയന്‍ തന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ ഈ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
പേരിടല്‍ ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സീരിയല്‍ നടിമാരായ സേതുലക്ഷ്മി, കന്യാ ഭാരതി തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.